Monday, 11 September 2023

 വീഡിയോ സ്ക്രിപ്റ്റ്

യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.


 മൈക്രോ ടീച്ചിംഗ് റിപ്പോർട്ട്


10 മിനിറ്റ് കൊണ്ട് അധ്യാപകൻ അഞ്ചോ പത്തോ കുട്ടികളെ ഒരു ചെറിയ പാഠഭാഗം പഠിപ്പിക്കുന്ന ബോധന മാതൃകയാണ് സൂക്ഷ്മ ബോധനം .ഡി സി ഡബ്ല്യൂ അലനാണ് ഇതിൻറെ ഉപജ്ഞാതാവ് .1963ല്‍ സ്റ്റാൻഡിൽ യൂണിവേഴ്സിറ്റിയിലാണ് ആദ്യമായി മൈക്രോ ടീച്ചിംഗ് ആരംഭിച്ചത്.അധ്യാപക വ്യവഹാര പരിവർത്തനത്തിനായി ഉപയോഗിക്കുന്ന ഒരു അധ്യാപന പരിശീലനം ആണ് സൂക്ഷ്മ ബോധനം .ഒരു നൈപുണി മാത്രം പരിശീലിക്കുന്ന പ്രക്രിയയാണിത്.

മുന്നറിവ് പരിശോധന,ഉപക്രമം,വിശദീകരണം,ചോദ്യം ചോദിക്കൽ ,ബ്ലാക്ക് ബോർഡിൻറെ ഉപയോഗം ,ശബ്ദ നിയന്ത്രണം,പുനര അവലോകനം,ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കൽതുടങ്ങിയവയാണ് അധ്യാപകൻ ആർജിക്കേണ്ട നൈപുണികൾ ഇവ ഫലപ്രദമായി നേടുന്നതിന് മൈക്രോ ടീച്ചിംഗ് ഉപകാരപ്പെടുന്നു.


പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പാഠം വിശദീകരിക്കൽ എന്ന നൈപുണിയാണ്  ആദ്യമായി സൂക്ഷ്മബോധനത്തിന്റെ ഭാഗമായി എടുത്തത്.പഠനോപകരണങ്ങളുടെ ഉപയോഗം കുറവായിരുന്നു.ഇതിനാലും കുട്ടികളുടെ പ്രതികരണവും മികച്ചതായി കാണപ്പെട്ടു.യഥാ സന്ദർഭത്തിൽ പ്രബലനം നടത്തുന്നതിൽ അധ്യാപിക കേന്ദ്രീകരിച്ചിരുന്നു.പ്രധാന കുറിപ്പുകൾ സി ബി യിൽ രേഖപ്പെടുത്തിയിരുന്നു.സമയ ക്രമീകരണം നടത്തുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു.


സൂക്ഷ്മ ബോധനത്തിന്റെ ഭാഗമായി ചോദകവ്യതിയാനംഎന്നാ നൈപുണ്യ വികസനത്തിന്എട്ടാം തരത്തിലെ അടിസ്ഥാന പാഠാവലി പുസ്തകത്തിലെ കുപ്പായം എന്ന പാഠഭാഗമാണ് തിരഞ്ഞെടുത്തത്.പഠനോപകരണങ്ങളുടെ സാധ്യത വേണ്ടത്ര ഉണ്ടായിരുന്നു.അതിനാൽ കുട്ടികളുടെ പ്രതികരണവുംമികച്ചതായി കാണപ്പെട്ടു.യഥാ സന്ദർഭത്തിൽ പ്രബലനം നടത്തുന്നതിൽ അധ്യാപിക കേന്ദ്രീകരിച്ചിരുന്നു.സമയ ക്രമീകരണം കൃത്യമായി ചെയ്യാൻ സാധിച്ചു.


Sunday, 13 August 2023

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതുമയാർന്ന പ്രവർത്തനമാണ് ചുവടെ ചേർത്തിരിക്കുന്നത്. വി.റ്റി ഭട്ടതിരിപ്പാടിന്റെ പൂക്കളും ആണ്ടറുതികളും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പുതുമയാർന്ന പ്രവർത്തനം .മലയാളമാസങ്ങളെ പരിചയപ്പെടുത്തുന്ന മോഡലാണ്.




Tuesday, 1 August 2023

 REFLECTIVE JOURNAL - 6 th week

അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുന്നു.24/7/23ആണ്  ആറാം ആഴ്ച ആരംഭിച്ചത്.അന്നേദിവസം തിങ്കളാഴ്ച ആയതിനാൽ ടൈംടേബിൾ പ്രകാരം അഞ്ചാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം പഠിപ്പിക്കുകയും അതിൻറെ ഭാഗമായി ഇന്നോവേറ്റീവ് വർക്കായി മലയാളമാസങ്ങൾ പരിചയപ്പെടുത്തുന്ന ഒരു വർക്കിംഗ് മോഡൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ ആവേശത്തോടെ വർക്കിംഗ് മോഡൽ നിരീക്ഷിക്കുകയും അവ ചലിപ്പിക്കുകയും ചെയ്തു.ഇതിലൂടെ കുട്ടികൾ മലയാളം മാസങ്ങൾ മനസ്സിലാക്കുകയും കാണാതെ പഠിക്കാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ വർക്കിംഗ് മോഡലിനോട് ചേർത്ത് വെച്ച് കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി.തുടർന്നുള്ള രണ്ട് പിരീഡുകളും മലയാളം തന്നെ പഠിപ്പിക്കുകയും ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുകയും നോട്ടുകൾ നൽകുകയും ചെയ്തു.ശേഷം അധ്യാപക പരിശീലന പ്രവർത്തനങ്ങൾ ചെയ്യുകയും ഉച്ചഭക്ഷണം വിളമ്പുകയും ചെയ്തു.3 30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി




.

25/7/23 ചൊവ്വാഴ്ച ദിവസം ആയതിനാൽ ആദ്യത്തെ പീരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.പൂക്കളും മാന്ത്രികളു എന്ന പാഠഭാഗമാണ് അന്നേദിവസം പഠിപ്പിച്ചത് .സംസ്കാരത്തിലെ വ്യത്യസ്ത മായിട്ടുള്ള ഉത്സവങ്ങളും അവയുടെ ആചാര രീതികളും കേരളത്തിന്റെ പഴയകാല സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും പരാമർശിക്കുന്ന പാഠഭാഗമാണിത്.അതിനാൽ തന്നെ കുട്ടികൾ കൂടുതൽ ഉത്സാഹത്തോടെ പാഠഭാഗം ശ്രദ്ധിച്ചു.ഒപ്പം പഠനപ്രവർത്തനങ്ങളും ചെയ്തു.

26/7/23 ഇന്ന് ബുധനാഴ്ച ദിവസമായതിനാൽ നാലാം പിരീഡാണ് എട്ടാം ക്ലാസിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.അന്നേദിവസം ഓപ്ഷണൽ വിഷയത്തിന്റെ ഒബ്സർവേഷൻ ഉണ്ടായിരുന്നു.രാഹുൽ സാറിൻറെ നേതൃത്വത്തിലാണ് അന്നേദിവസം ഒബ്സർവേഷൻ നടന്നത്.പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ്  പഠിപ്പിച്ചത്.അന്നേദിവസം ക്ലാസ് നല്ല രീതിയിൽ എടുക്കാനായി സാധിച്ചു.സാർ നല്ല അഭിപ്രായമാണ് അന്നേ ദിവസത്തെ ക്ലാസ്സിനെ കുറിച്ച് പറഞ്ഞത്.മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന് .തുടർന്ന് സാർ മറ്റ് ചെയ്യേണ്ട അധ്യാപക പരിശീലന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞുതരികയും ചെയ്തു.അങ്ങനെ ഓപ്ഷണൽ മൂന്ന് ഒബ്സർവേഷനങ്ങളും ജനറൽ ഒരു ഒബ്സർവേഷനും കഴിഞ്ഞു.സമാധാനം!

27/7/23 ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിവസമായ അന്ന് കുട്ടികളിലെ കഴിവുകളെ തിരിച്ചറിയുന്നതിനായി ടാലന്റ് ഡേ സംഘടിപ്പിച്ചിരുന്നു.അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വ്യത്യസ്ത പരിപാടികൾ ടാലൻറ് ഡേയുടെ ഭാഗമായി അവതരിപ്പിച്ചു.ഒരുപാട് സന്തോഷിച്ച ഒരു ദിവസമായിരുന്നു.അതിനാൽ അന്നേദിവസം ക്ലാസുകൾ ഒന്നും തന്നെ നടന്നില്ല.

29/7/23 ശനിയാഴ്ച ദിവസമായതിനാൽ വെള്ളിയാഴ്ച ടൈംടേബിൾ പ്രകാരമാണ് അന്നേദിവസം ക്ലാസുകൾ നടന്നത്.ടൈംടേബിൾ പ്രകാരം രണ്ടാം പിരീഡാണ് മലയാളം പഠിപ്പിക്കാനായി ലഭിച്ചത്.അന്നേദിവസം ഡൈനോസ്റ്റിക് ടെസ്റ്റിലൂടെ കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ ഭാഗം പരിഹാരബോധനത്തിലൂടെ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.അന്നേദിവസം തന്നെ ഐടി പിരീഡ് ലഭിക്കുകയും പുതിയ പാഠഭാഗമായി കാർമുകിലിന്ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം ആരംഭിക്കുകയും ചെയ്തു.

31/7/23 അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു.ടൈംടേബിൾ പ്രകാരം അഞ്ചാം പിരീഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.ഉള്ള രണ്ട് പിരീഡുകളും കൂടി ചേർത്ത് പാഠഭാഗം പഠിപ്പിക്കുകയും ശേഷം കുട്ടികൾക്ക് മധുരം നൽകുകയും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും ചെയ്തു.3 30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും മടങ്ങി.


അങ്ങനെ 30 ദിവസം നീണ്ടു നിന്ന അധ്യാപക പരിശീലനം അവസാനിച്ചു.ബിഎൻവി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാംഘട്ട അധ്യാപക പരിശീലനത്തിനായി എനിക്ക് ലഭിച്ചത്.മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ ഉള്ള യാതൊരു അനുഭവങ്ങളും ആ വിദ്യാലയത്തിൽ നിന്നും എനിക്ക് ലഭിച്ചില്ല.പക്ഷേ എൻറെ കുട്ടികളിൽ നിന്നും എനിക്ക് കിട്ടിയ സ്നേഹം വളരെ വലുതായിരുന്നു.ചിലർക്ക് അമ്മയായി മറ്റു ചിലർക്ക് കൂട്ടുകാരിയായി !ടീച്ചറെ പോകല്ലേ എന്ന് പറഞ്ഞുള്ള കരച്ചിൽ എന്റെ കണ്ണുകൾ നനയിച്ചു.





Monday, 24 July 2023







 


REFLECTIVE JOURNAL - 5 th WEEK


അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ആഴ്ച ആരംഭിച്ചത് 19/7/23 മുതലാണ്.അന്നേദിവസം ബുധനാഴ്ച ആയതിനാൽ നാലാം പിരീഡ് ആണ്.അന്നേദിവസം പൂക്കളും എന്ന പാഠഭാഗമാണ് ക്ലാസിൽ പഠിപ്പിച്ചത്. ഒബ്സർവേഷന്റെ ഭാഗമായി അന്നേദിവസം ഷൈനി ടീച്ചറും രാഹുൽ സാറും ക്ലാസ്സ് കാണാനായി എത്തിയിരുന്നു.ക്ലാസുകൾ വ്യത്യസ്തമായ ടീച്ചിങ് ഏടുകൾ ഉപയോഗിച്ച് എടുക്കുകയും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സാധിച്ചു.ശേഷം അധ്യാപക പരിശീല പ്രവർത്തനങ്ങൾ ചെയ്യുകയും ഉച്ച ഭക്ഷണം വിളമ്പുന്നതിനായി അധ്യാപക വിദ്യാർത്ഥികൾക്ക് ഒപ്പം പോവുകയും ചെയ്തു.മൂന്നു മുപ്പതോടെ ക്ലാസുകൾ അവസാനിച്ചു.

20/7/23 അന്ന് വ്യാഴാഴ്ച ദിവസം ആയതിനാൽ ടൈംടേബിൾ പ്രകാരം മലയാളം പിരീഡ് അനുവദിച്ചിരുന്നില്ല.പകരമായി അന്നേദിവസം ആറാം പിരീഡായ ഐടി പിരീഡിൽ പാഠഭാഗം പഠിപ്പിച്ചു.വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.


21/7/23 വെള്ളിയാഴ്ച ദിവസം ഇന്ന് ചാന്ദ്രയാൻ ദിനമാണ്.അതിനാൽ പ്രത്യേക അസംബ്ലിയും ഒപ്പം ക്വിസ് മത്സരവും അസം ഇതിൻറെ ഭാഗമായി നടത്തുകയുണ്ടായി.ശേഷം രണ്ടാം പിരീഡ്  പൂക്കളും ആണ്ടറുതികളും പാഠഭാഗം പഠിപ്പിക്കുകയും പഠന പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.3 30 ഓടുകൂടി ക്ലാസുകൾ അവസാനിപ്പിച്ച് കുട്ടികളും അധ്യാപകരും വീടുകളിലേക്ക് മടങ്ങി.

22/7/23 ഇന്ന് ശനിയാഴ്ച ദിവസം ആയതിനാൽ തിങ്കൾ ബുധൻ ടൈംടേബിൾ പ്രകാരമാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.അന്നേദിവസം തന്നെ പിഎസ്‌സി പരീക്ഷ ഉണ്ടായിരുന്നതിനാൽ ക്ലാസുകൾ ഉച്ചവരെ മാത്രമാണ് ഉണ്ടായിരുന്നത്.അതിനാൽ അന്നേദിവസം പിരീഡുകൾ കിട്ടിയില്ല.12 15 ന് ക്ലാസുകൾ അവസാനിപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും വീടുകളിലേക്ക് മടങ്ങി.





 REFLECTIVE JOURNAL - 4 th week


അധ്യാപക പരിശീലനത്തിന്റെ നാലാം ആഴ്ച

10/7/2023 മുതലാണ് ആരംഭിച്ചത്.തിങ്കളാഴ്ച ദിവസമായതിനാൽ അന്നേദിവസം അഞ്ചാം പീരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.പാഠാസൂത്രണ പ്രകാരം വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിക്കുകയാണ് ചെയ്തത്.പാഠഭാഗത്തിന്റെ ആശയത്തെ മുൻനിർത്തി കുറിപ്പുകൾ തയ്യാറാക്കാനും പൂർത്തിയാക്കാനും ക്ലാസ് പ്രവർത്തനമായി നൽകി.ഉച്ച സമയത്ത് ഭക്ഷണം നൽകുന്നതിനായി അധ്യാപക വിദ്യാർത്ഥികളോടൊപ്പം പോയി.3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് വിദ്യാർഥികളും അധ്യാപകരും വീടുകളിലേക്ക് മടങ്ങി.

11/7/2023 ചൊവ്വാഴ്ച ദിവസം ആയതിനാൽ ആദ്യ പീരിയഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്.9 30 മുതൽ 10 10 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം.അന്നേദിവസം പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.ശേഷമുള്ള സമയം അധ്യാപക പരിശീലന പ്രവർത്തനങ്ങൾ ചെയ്യുകയും കുട്ടികളുടെ നോട്ടുകൾ പരിശോധിക്കുകയും ചെയ്തു.ദേശീയഗാനം ആലപിച്ച് 3.30 ഓടെ ക്ലാസുകൾ അവസാനിച്ചു.

12/7/23 ബുധനാഴ്ച ദിവസം ആയതിനാൽ നാലാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.അധ്യാപക പരിശീലനത്തിന്റെ ഭാഗമായ ഒന്നാം ഒബ്സർവേഷൻ അന്നേദിവസം നടന്നു.രാഹുൽ സാറിൻറെ നേതൃത്വത്തിലുള്ള ഒബ്സർവേഷൻ ആയിരുന്നു അത്.പാഠാസൂത്രണപ്രകാരം വഴിയാത്ര എന്ന പാഠഭാഗം അന്നേദിവസം പൂർത്തീകരിച്ചു.വിശദീകരണത്തിലും ക്ലാസ് അവതരണ രീതിയിലും കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് വിശദമായി സാർ പറഞ്ഞുതരികയും പ്രചോദനം നൽകുകയും ചെയ്തു.ശേഷംഅധ്യാപക വിദ്യാർത്ഥികളോടൊപ്പം ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി. 3.30ഓടെ ക്ലാസുകൾ അവസാനിച്ചു.

13/07/23 , 14/7/23 എന്നീ ദിവസങ്ങളിൽ പുതിയ പാഠമായ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.


അധ്യാപക പരിശീലനത്തിന്റെ നാലാം ആഴ്ച വളരെ കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. എല്ലാവിധത്തിലുള്ള പ്രവർത്തനങ്ങളും നടത്താൻ സാധിച്ചു.



Friday, 7 July 2023


 

REFLECTIVE JOURNAL - 3RD WEEK


അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച 3/7/23 മുതലാണ് ആരംഭിച്ചത്. തിങ്കളാഴ്ചതിങ്കളാഴ്ച ദിവസമായതിനാൽ അഞ്ചാം പിരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.വഴിയാത്ര എന്ന പാഠഭാഗമാണ് അന്നേദിവസം ക്ലാസിൽ പാഠാസൂത്രണ പ്രകാരം പഠിപ്പിച്ചത്.ഐടിസിയുടെ സഹായത്തോടെ ചില ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി അന്നേദിവസം ക്ലാസ് പൂർത്തിയാക്കി.അന്നേദിവസം തന്നെ ഐടി പിരീഡ് ടീച്ചറുടെ സമ്മതത്തോടെ ഏറ്റെടുത്ത് കുട്ടികൾക്ക് പൂർത്തിയാക്കിയ അമ്മമ്മ എന്ന പാഠഭാഗത്തിന്റെഒരു ഷോർട്ട് ഫിലിം കുട്ടികൾക്ക് പ്രദർശിപ്പിച്ച് നൽകി.കുട്ടികൾ ആവേശത്തോടെ ഷോർട്ട് ഫിലിം കാണുകയും ആശയം മനസ്സിലാക്കുകയും ചെയ്തു.3 30ന് ക്ലാസുകൾ അവസാനിപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും വീടുകളിലേക്ക് മടങ്ങി.

4/7/23,5/7/23 എന്നീ ദിവസങ്ങളിൽ ഒന്നാം ഒന്നാം പിരീഡും നാലാം പിരീഡുമാണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.വഴിയാത്ര എന്ന പാഠഭാഗം പാടാസൂത്രണ പ്രകാരം പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.

6/7/23 വ്യാഴാഴ്ച ദിവസം ആയതിനാൽ അന്നേദിവസം മലയാളം പഠിപ്പിക്കുന്നതിനായി പിരീഡുകൾ അനുവദിച്ചിരുന്നില്ല.ഐടി പിരീഡ് ടീച്ചറിൽ നിന്ന് വാങ്ങി കുട്ടികൾക്ക് നോട്ടും പ്രധാനപ്പെട്ട ചോദ്യങ്ങളും പറഞ്ഞു പഠിപ്പിച്ചു.

7/7/23 വെള്ളിയാഴ്ച ദിവസം ആയതിനാൽ ഇന്ന് രണ്ടാം പിരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി ടൈംടേബിൾ പ്രകാരം അനുവദിച്ചിരുന്നത്.പാഠസൂത്രണ പ്രകാരം വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ചു.ഉച്ചയ്ക്ക് അധ്യാപക വിദ്യാർത്ഥികൾക്കൊപ്പം ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി. 3. 30 ഓടെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.

മൂന്നാം ആഴ്ച ഒരു മഴക്കാലം ആയിരുന്നു.എല്ലാ ദിവസങ്ങളിലും വിട്ടുവിട്ടുള്ള ശക്തമായ മഴയും കാറ്റും കുട്ടികളെയും ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളെയും സ്കൂളുകളിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടിച്ചു.


  വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.