Sunday, 13 August 2023

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതുമയാർന്ന പ്രവർത്തനമാണ് ചുവടെ ചേർത്തിരിക്കുന്നത്. വി.റ്റി ഭട്ടതിരിപ്പാടിന്റെ പൂക്കളും ആണ്ടറുതികളും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പുതുമയാർന്ന പ്രവർത്തനം .മലയാളമാസങ്ങളെ പരിചയപ്പെടുത്തുന്ന മോഡലാണ്.




Tuesday, 1 August 2023

 REFLECTIVE JOURNAL - 6 th week

അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുന്നു.24/7/23ആണ്  ആറാം ആഴ്ച ആരംഭിച്ചത്.അന്നേദിവസം തിങ്കളാഴ്ച ആയതിനാൽ ടൈംടേബിൾ പ്രകാരം അഞ്ചാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം പഠിപ്പിക്കുകയും അതിൻറെ ഭാഗമായി ഇന്നോവേറ്റീവ് വർക്കായി മലയാളമാസങ്ങൾ പരിചയപ്പെടുത്തുന്ന ഒരു വർക്കിംഗ് മോഡൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ ആവേശത്തോടെ വർക്കിംഗ് മോഡൽ നിരീക്ഷിക്കുകയും അവ ചലിപ്പിക്കുകയും ചെയ്തു.ഇതിലൂടെ കുട്ടികൾ മലയാളം മാസങ്ങൾ മനസ്സിലാക്കുകയും കാണാതെ പഠിക്കാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ വർക്കിംഗ് മോഡലിനോട് ചേർത്ത് വെച്ച് കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി.തുടർന്നുള്ള രണ്ട് പിരീഡുകളും മലയാളം തന്നെ പഠിപ്പിക്കുകയും ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുകയും നോട്ടുകൾ നൽകുകയും ചെയ്തു.ശേഷം അധ്യാപക പരിശീലന പ്രവർത്തനങ്ങൾ ചെയ്യുകയും ഉച്ചഭക്ഷണം വിളമ്പുകയും ചെയ്തു.3 30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി




.

25/7/23 ചൊവ്വാഴ്ച ദിവസം ആയതിനാൽ ആദ്യത്തെ പീരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.പൂക്കളും മാന്ത്രികളു എന്ന പാഠഭാഗമാണ് അന്നേദിവസം പഠിപ്പിച്ചത് .സംസ്കാരത്തിലെ വ്യത്യസ്ത മായിട്ടുള്ള ഉത്സവങ്ങളും അവയുടെ ആചാര രീതികളും കേരളത്തിന്റെ പഴയകാല സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും പരാമർശിക്കുന്ന പാഠഭാഗമാണിത്.അതിനാൽ തന്നെ കുട്ടികൾ കൂടുതൽ ഉത്സാഹത്തോടെ പാഠഭാഗം ശ്രദ്ധിച്ചു.ഒപ്പം പഠനപ്രവർത്തനങ്ങളും ചെയ്തു.

26/7/23 ഇന്ന് ബുധനാഴ്ച ദിവസമായതിനാൽ നാലാം പിരീഡാണ് എട്ടാം ക്ലാസിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.അന്നേദിവസം ഓപ്ഷണൽ വിഷയത്തിന്റെ ഒബ്സർവേഷൻ ഉണ്ടായിരുന്നു.രാഹുൽ സാറിൻറെ നേതൃത്വത്തിലാണ് അന്നേദിവസം ഒബ്സർവേഷൻ നടന്നത്.പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ്  പഠിപ്പിച്ചത്.അന്നേദിവസം ക്ലാസ് നല്ല രീതിയിൽ എടുക്കാനായി സാധിച്ചു.സാർ നല്ല അഭിപ്രായമാണ് അന്നേ ദിവസത്തെ ക്ലാസ്സിനെ കുറിച്ച് പറഞ്ഞത്.മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന് .തുടർന്ന് സാർ മറ്റ് ചെയ്യേണ്ട അധ്യാപക പരിശീലന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞുതരികയും ചെയ്തു.അങ്ങനെ ഓപ്ഷണൽ മൂന്ന് ഒബ്സർവേഷനങ്ങളും ജനറൽ ഒരു ഒബ്സർവേഷനും കഴിഞ്ഞു.സമാധാനം!

27/7/23 ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിവസമായ അന്ന് കുട്ടികളിലെ കഴിവുകളെ തിരിച്ചറിയുന്നതിനായി ടാലന്റ് ഡേ സംഘടിപ്പിച്ചിരുന്നു.അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വ്യത്യസ്ത പരിപാടികൾ ടാലൻറ് ഡേയുടെ ഭാഗമായി അവതരിപ്പിച്ചു.ഒരുപാട് സന്തോഷിച്ച ഒരു ദിവസമായിരുന്നു.അതിനാൽ അന്നേദിവസം ക്ലാസുകൾ ഒന്നും തന്നെ നടന്നില്ല.

29/7/23 ശനിയാഴ്ച ദിവസമായതിനാൽ വെള്ളിയാഴ്ച ടൈംടേബിൾ പ്രകാരമാണ് അന്നേദിവസം ക്ലാസുകൾ നടന്നത്.ടൈംടേബിൾ പ്രകാരം രണ്ടാം പിരീഡാണ് മലയാളം പഠിപ്പിക്കാനായി ലഭിച്ചത്.അന്നേദിവസം ഡൈനോസ്റ്റിക് ടെസ്റ്റിലൂടെ കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ ഭാഗം പരിഹാരബോധനത്തിലൂടെ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.അന്നേദിവസം തന്നെ ഐടി പിരീഡ് ലഭിക്കുകയും പുതിയ പാഠഭാഗമായി കാർമുകിലിന്ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം ആരംഭിക്കുകയും ചെയ്തു.

31/7/23 അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു.ടൈംടേബിൾ പ്രകാരം അഞ്ചാം പിരീഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.ഉള്ള രണ്ട് പിരീഡുകളും കൂടി ചേർത്ത് പാഠഭാഗം പഠിപ്പിക്കുകയും ശേഷം കുട്ടികൾക്ക് മധുരം നൽകുകയും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും ചെയ്തു.3 30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും മടങ്ങി.


അങ്ങനെ 30 ദിവസം നീണ്ടു നിന്ന അധ്യാപക പരിശീലനം അവസാനിച്ചു.ബിഎൻവി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാംഘട്ട അധ്യാപക പരിശീലനത്തിനായി എനിക്ക് ലഭിച്ചത്.മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ ഉള്ള യാതൊരു അനുഭവങ്ങളും ആ വിദ്യാലയത്തിൽ നിന്നും എനിക്ക് ലഭിച്ചില്ല.പക്ഷേ എൻറെ കുട്ടികളിൽ നിന്നും എനിക്ക് കിട്ടിയ സ്നേഹം വളരെ വലുതായിരുന്നു.ചിലർക്ക് അമ്മയായി മറ്റു ചിലർക്ക് കൂട്ടുകാരിയായി !ടീച്ചറെ പോകല്ലേ എന്ന് പറഞ്ഞുള്ള കരച്ചിൽ എന്റെ കണ്ണുകൾ നനയിച്ചു.





  വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.