SUPW Works
Sunday, 2 April 2023
REFLECTIVE JOURNAL : 8TH WEEK
16/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. നനയാത്ത മഴ പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
17/1/23, 18/1/23, 19/1/23, 20/1/23 എന്നീ തീയതികളിൽ മലയാളം പീരിഡിൽ നനയാത്ത മഴ പാഠഭാഗം വളരെ വിശദീകരിച്ച് പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ കുട്ടികൾ താൽപര്യത്തോടെ ചെയ്യുകയും ചെയ്തു.
REFLECTIVE JOURNAL : 9TH WEEK
ഇന്ന് തുടങ്ങി അവസാന ആഴ്ച തുsങ്ങുകയാണ്.BEd കരിക്കുലത്തിൻ്റേ ഭാഗമായി physical education ക്ലാസ്സ് എടുക്കേണ്ടതായിട്ടുണ്ട്. ഇന്നാണ് ഞങൾ അതിനായി തിരഞ്ഞെടുത്തത്. എട്ടാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് ആണ് ഇന്ന് സംഘടിപ്പിച്ചത്. 3 യോഗ ആസനങ്ങൾ ആണ് ഞങൾ പഠിപ്പിച്ചത്.
അന്നേ ദിവസം Achievement Test നടത്തി. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ചു.
23/1/23 അച്ചീവ്മെൻ്റ് ടെസ്റ്റിൻ്റെ ബാക്കിയായി dignostic ടെസ്റ്റ് നടത്തി. നോട്ടുകൾ നൽകി.
24 / 1/23 അന്നേ ദിവസം സ്കൂൾ വാർഷികത്തിനോടു ബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ പ്രാക്ടീസ് ആയിരുന്നു. അതിനാൽ ക്ലാസുകൾ ലഭിച്ചില്ല.
25 /1/23 ബി എൻ വി ബോയ്സ് സ്കൂളിന്റെ വാർഷിക ദിനമായിരുന്നു. വൈകിട്ട് മൂന്ന് മണി മുതൽ പരിപാടികൾ ആരംഭിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ബി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ ടി.വി താരം അഖിൽ ഉദ്ഘാടനം ചെയ്തു. യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലായി ഏകദേശം † അമ്പതോളം കലാപരിപാടികൾ അരങ്ങേറി.
26/1/23 അധ്യാപക പരിശീലനത്തിന്റെ അവസാനദിനമായിരുന്നു. മലയാളം പീരിഡിൽ പരിഹാര ബോധനം നടത്തി. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി അനുഭവങ്ങൾ ചോദിച്ചറിഞ്ഞ് അധ്യാപകരെയും കണ്ടു മടങ്ങി.
Subscribe to:
Posts (Atom)
വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.









