Monday, 13 February 2023

പ്രയാഗ- മലയാളം അസോസിയേഷൻ ഉദ്ഘാടനം.


ലോക കവിതാദിനമായ മാർച്ച് 21നാണ് മലയാളം അസോസിയേഷനായ പ്രയാഗയുടെ ഉദ്ഘാടനം നടന്നത്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് , പുസ്തക പുരാവസ്തു പ്രദർശനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിങ്ങനെയാണ് അസോസിയേഷൻ പരിപാടികൾ ക്രമീകരിച്ചത്.
രാവിലെ എട്ടരയോടെയാണ് പ്രദർശനം ആരംഭിച്ചത്. മാനേജർ എ സുരേഷ് അവർകളും വൈസ് പ്രിൻസിപ്പാൾ Dr. മീര ടീച്ചറും ചേർന്നാണ് നാട മുറിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തത്. നൂറ്റമ്പതോളം പുസ്തകങ്ങളും അമ്പതോളം പുരാവസ്തുക്കളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.കൂടാതെ എഴുപത്തിയഞ്ച് സാഹിത്യകാരന്മാരുടെ ചിത്രങ്ങളും കേരളീയ കലകളുടെ ചിത്രങ്ങളും ചില കലാരൂപങ്ങളുടെ കിരീടം എന്നിവയും  പ്രദർശിപ്പിച്ചു.

ഒമ്പത് മണിയോടെ ET ലാബിൽ പ്രയാഗയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. വിശിഷ്ട വ്യക്തികൾ തിരിതെളിയിച്ചുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത് .പ്രാർത്ഥന ഗാനം, പ്രതിജ്ഞ, സ്തുതി നൃത്തം ,സംഘ നൃത്തം, ഭാഷാദിന വീഡിയോ  പ്രദർശനം,  മാമ്പഴം കവിതയുടെ ദൃശ്യാവിഷ്ക്കാരം, കവിതാ പാരായണം എന്നീ കലാപരിപാടികളാണ് അസോസിയേഷൻ ദിനത്തിൽ അവതരിപ്പിച്ചത്.





മലയാളം BEd വിദ്യാർഥികൾ എഴുതി തയ്യാറാക്കിയ 'എഴുത്താണി ' എന്ന കയ്യെഴുത്ത്പ്രതിയുടെ പ്രകാശനവും അന്നെ ദിനമാണ് നടന്നത്. തുടർന്ന്  സാഹിത്യകാരന്മാരുടെ ചിത്രം തിരിച്ചറിയുക, ഒരു മിനിറ്റ് നേരം മലയാളത്തിൽ മാത്രം സംസാരിക്കുക എന്നിങ്ങനെയുള്ള കളികളും ക്ലബ്ബ് അംഗങ്ങൾ മറ്റ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തി.ചടങ്ങുകൾ എല്ലാം അവസാനിച്ച ശേഷം പ്രദർശനം വീണ്ടും ആരംഭിച്ചു. ഒരുമണിയോടെ അസോസിയേഷൻ പരിപാടികൾ എല്ലാം അവസാനിച്ചു.




















 


  വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.