REFLECTIVE JOURNAL - 3RD WEEK
അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച 1/11/22 മുതലാണ് ആരംഭിച്ചത്.കേരള പിറവി ദിനമായതിനാൽ, അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും കേരള സാരി ധരിച്ചാണ് സ്കൂളിൽ എത്തിയത്.
അന്നേ ദിവസം ഉച്ചവരെ മാത്രമേ ക്ലാസുണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്കു ശേഷം ലഹരിക്ക് എതിരായി സ്കൂൾ വിദ്യാർത്ഥികൾ അണിനിരക്കുന്ന ഒരു മനുഷ്യ ചങ്ങലയായിരുന്നു അന്ന്.
2/11/22 കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം നാലാം പീരീഡും ഏഴാം പീരിഡുമാണ് 8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. മാണിക്യവീണ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..
3/11/22 കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം അഞ്ചാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. മാണിക്യവീണ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി.
.
4/11/22 കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം രണ്ടാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..
