REFLECTIVE JOURNAL - 2ND WEEK
രണ്ടാമത്തെ ആഴ്ച ആരംഭിച്ചത് 26/6/23 നായിരുന്നു.ഈശ്വര പ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പിരീഡ് ആയിരുന്നു മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്. ഇന്ന് ലോകലഹരി വിരുദ്ധ ദിനം ആയതിനാൽ പ്രത്യേക അസംബ്ലി അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥന, ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിയെ കുറിച്ചുള്ള കവിത ആലാപനം, ലഹരിക്കെതിരെയുള്ള അറിയിപ്പുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നൃത്തം, പ്രബന്ധം അവതരിപ്പിക്കൽ എന്നിവ വിദ്യാർത്ഥികളെ കൊണ്ട് അവതരിപ്പിച്ചു. ഒപ്പം ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്ലക്കാടുകൾ നിർമ്മിക്കാനുള്ള മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളിലെ കുട്ടി
കളാണ് മത്സരത്തിൽ പങ്കെടുത്തത്.പാഠഭാഗം അംബിക ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി പൂർത്തിയാക്കി.
കളാണ് മത്സരത്തിൽ പങ്കെടുത്തത്.പാഠഭാഗം അംബിക ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി പൂർത്തിയാക്കി.
27/06/23 ഇന്ന് ചൊവ്വാഴ്ച ദിവസമായതിനാൽ ഒന്നാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.പി സുരേന്ദ്രന്റെ അമ്മമ്മ എന്ന ഓർമ്മക്കുറിപ്പിന്റെ ഭാഗങ്ങൾ ആണ് പാഠഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിച്ചത്.കുട്ടികളുടെ അനുഭവങ്ങളെ കൂട്ടിയിണക്കി കൊണ്ടുള്ള പഠന പ്രവർത്തനങ്ങൾ ആവേശത്തോടെ കുട്ടികൾ ചെയ്തു.ഉച്ചഭക്ഷണം വിളമ്പുന്നതിനായി മറ്റ് അധ്യാപക വിദ്യാർത്ഥികൾക്കൊപ്പം പോയി.സന്തോഷത്തോടെ കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി.
28/6/23,29/6/23 എന്നീ ദിവസങ്ങളിൽ ബക്രീദ് പ്രമാണിച്ചുള്ള അവധിയായിരുന്നു.
30/6/23 ഇന്ന് വെള്ളിയാഴ്ച ദിവസം ആയതിനാൽ രണ്ടാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.ക്ലാസ്സിൽ മേൽനോട്ടം നടത്താനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും. അംബിക ടീച്ചർ കൂടെയുണ്ടായിരുന്നു. ടീച്ചറിന്റെ സാന്നിധ്യത്തിൽ പാഠാസൂത്രണ പ്രകാരം പാഠഭാഗം പൂർത്തിയാക്കി.അന്നേദിവസം തന്നെ അമ്മമ്മ എന്ന പാഠഭാഗം. പൂർത്തിയാക്കുകയും ചെയ്തു.
1/7/23 ഇന്ന് ശനിയാഴ്ച ആണ്.28 ആം തീയതി യുള്ള അവധി പകരമായി അന്നേ ദിവസം ബുധനാഴ്ച ടൈംടേബിൾ പ്രകാരം ക്ലാസുകൾ നടന്നു..അന്നേദിവസം നാലാം പിരീഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.ഇന്നത്തെ ദിവസം പുതിയ പാഠം ആരംഭിച്ചത്.ഇ വി കൃഷ്ണപിള്ളയുടെ വഴിയാത്ര എന്ന ലേഖനമാണ് അന്നേദിവസം പഠിപ്പിച്ചത്.




