Monday, 24 July 2023







 


REFLECTIVE JOURNAL - 5 th WEEK


അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ആഴ്ച ആരംഭിച്ചത് 19/7/23 മുതലാണ്.അന്നേദിവസം ബുധനാഴ്ച ആയതിനാൽ നാലാം പിരീഡ് ആണ്.അന്നേദിവസം പൂക്കളും എന്ന പാഠഭാഗമാണ് ക്ലാസിൽ പഠിപ്പിച്ചത്. ഒബ്സർവേഷന്റെ ഭാഗമായി അന്നേദിവസം ഷൈനി ടീച്ചറും രാഹുൽ സാറും ക്ലാസ്സ് കാണാനായി എത്തിയിരുന്നു.ക്ലാസുകൾ വ്യത്യസ്തമായ ടീച്ചിങ് ഏടുകൾ ഉപയോഗിച്ച് എടുക്കുകയും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സാധിച്ചു.ശേഷം അധ്യാപക പരിശീല പ്രവർത്തനങ്ങൾ ചെയ്യുകയും ഉച്ച ഭക്ഷണം വിളമ്പുന്നതിനായി അധ്യാപക വിദ്യാർത്ഥികൾക്ക് ഒപ്പം പോവുകയും ചെയ്തു.മൂന്നു മുപ്പതോടെ ക്ലാസുകൾ അവസാനിച്ചു.

20/7/23 അന്ന് വ്യാഴാഴ്ച ദിവസം ആയതിനാൽ ടൈംടേബിൾ പ്രകാരം മലയാളം പിരീഡ് അനുവദിച്ചിരുന്നില്ല.പകരമായി അന്നേദിവസം ആറാം പിരീഡായ ഐടി പിരീഡിൽ പാഠഭാഗം പഠിപ്പിച്ചു.വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.


21/7/23 വെള്ളിയാഴ്ച ദിവസം ഇന്ന് ചാന്ദ്രയാൻ ദിനമാണ്.അതിനാൽ പ്രത്യേക അസംബ്ലിയും ഒപ്പം ക്വിസ് മത്സരവും അസം ഇതിൻറെ ഭാഗമായി നടത്തുകയുണ്ടായി.ശേഷം രണ്ടാം പിരീഡ്  പൂക്കളും ആണ്ടറുതികളും പാഠഭാഗം പഠിപ്പിക്കുകയും പഠന പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.3 30 ഓടുകൂടി ക്ലാസുകൾ അവസാനിപ്പിച്ച് കുട്ടികളും അധ്യാപകരും വീടുകളിലേക്ക് മടങ്ങി.

22/7/23 ഇന്ന് ശനിയാഴ്ച ദിവസം ആയതിനാൽ തിങ്കൾ ബുധൻ ടൈംടേബിൾ പ്രകാരമാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.അന്നേദിവസം തന്നെ പിഎസ്‌സി പരീക്ഷ ഉണ്ടായിരുന്നതിനാൽ ക്ലാസുകൾ ഉച്ചവരെ മാത്രമാണ് ഉണ്ടായിരുന്നത്.അതിനാൽ അന്നേദിവസം പിരീഡുകൾ കിട്ടിയില്ല.12 15 ന് ക്ലാസുകൾ അവസാനിപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും വീടുകളിലേക്ക് മടങ്ങി.





 REFLECTIVE JOURNAL - 4 th week


അധ്യാപക പരിശീലനത്തിന്റെ നാലാം ആഴ്ച

10/7/2023 മുതലാണ് ആരംഭിച്ചത്.തിങ്കളാഴ്ച ദിവസമായതിനാൽ അന്നേദിവസം അഞ്ചാം പീരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.പാഠാസൂത്രണ പ്രകാരം വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിക്കുകയാണ് ചെയ്തത്.പാഠഭാഗത്തിന്റെ ആശയത്തെ മുൻനിർത്തി കുറിപ്പുകൾ തയ്യാറാക്കാനും പൂർത്തിയാക്കാനും ക്ലാസ് പ്രവർത്തനമായി നൽകി.ഉച്ച സമയത്ത് ഭക്ഷണം നൽകുന്നതിനായി അധ്യാപക വിദ്യാർത്ഥികളോടൊപ്പം പോയി.3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് വിദ്യാർഥികളും അധ്യാപകരും വീടുകളിലേക്ക് മടങ്ങി.

11/7/2023 ചൊവ്വാഴ്ച ദിവസം ആയതിനാൽ ആദ്യ പീരിയഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്.9 30 മുതൽ 10 10 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം.അന്നേദിവസം പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.ശേഷമുള്ള സമയം അധ്യാപക പരിശീലന പ്രവർത്തനങ്ങൾ ചെയ്യുകയും കുട്ടികളുടെ നോട്ടുകൾ പരിശോധിക്കുകയും ചെയ്തു.ദേശീയഗാനം ആലപിച്ച് 3.30 ഓടെ ക്ലാസുകൾ അവസാനിച്ചു.

12/7/23 ബുധനാഴ്ച ദിവസം ആയതിനാൽ നാലാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.അധ്യാപക പരിശീലനത്തിന്റെ ഭാഗമായ ഒന്നാം ഒബ്സർവേഷൻ അന്നേദിവസം നടന്നു.രാഹുൽ സാറിൻറെ നേതൃത്വത്തിലുള്ള ഒബ്സർവേഷൻ ആയിരുന്നു അത്.പാഠാസൂത്രണപ്രകാരം വഴിയാത്ര എന്ന പാഠഭാഗം അന്നേദിവസം പൂർത്തീകരിച്ചു.വിശദീകരണത്തിലും ക്ലാസ് അവതരണ രീതിയിലും കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് വിശദമായി സാർ പറഞ്ഞുതരികയും പ്രചോദനം നൽകുകയും ചെയ്തു.ശേഷംഅധ്യാപക വിദ്യാർത്ഥികളോടൊപ്പം ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി. 3.30ഓടെ ക്ലാസുകൾ അവസാനിച്ചു.

13/07/23 , 14/7/23 എന്നീ ദിവസങ്ങളിൽ പുതിയ പാഠമായ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.


അധ്യാപക പരിശീലനത്തിന്റെ നാലാം ആഴ്ച വളരെ കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. എല്ലാവിധത്തിലുള്ള പ്രവർത്തനങ്ങളും നടത്താൻ സാധിച്ചു.



Friday, 7 July 2023


 

REFLECTIVE JOURNAL - 3RD WEEK


അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച 3/7/23 മുതലാണ് ആരംഭിച്ചത്. തിങ്കളാഴ്ചതിങ്കളാഴ്ച ദിവസമായതിനാൽ അഞ്ചാം പിരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.വഴിയാത്ര എന്ന പാഠഭാഗമാണ് അന്നേദിവസം ക്ലാസിൽ പാഠാസൂത്രണ പ്രകാരം പഠിപ്പിച്ചത്.ഐടിസിയുടെ സഹായത്തോടെ ചില ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി അന്നേദിവസം ക്ലാസ് പൂർത്തിയാക്കി.അന്നേദിവസം തന്നെ ഐടി പിരീഡ് ടീച്ചറുടെ സമ്മതത്തോടെ ഏറ്റെടുത്ത് കുട്ടികൾക്ക് പൂർത്തിയാക്കിയ അമ്മമ്മ എന്ന പാഠഭാഗത്തിന്റെഒരു ഷോർട്ട് ഫിലിം കുട്ടികൾക്ക് പ്രദർശിപ്പിച്ച് നൽകി.കുട്ടികൾ ആവേശത്തോടെ ഷോർട്ട് ഫിലിം കാണുകയും ആശയം മനസ്സിലാക്കുകയും ചെയ്തു.3 30ന് ക്ലാസുകൾ അവസാനിപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും വീടുകളിലേക്ക് മടങ്ങി.

4/7/23,5/7/23 എന്നീ ദിവസങ്ങളിൽ ഒന്നാം ഒന്നാം പിരീഡും നാലാം പിരീഡുമാണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.വഴിയാത്ര എന്ന പാഠഭാഗം പാടാസൂത്രണ പ്രകാരം പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.

6/7/23 വ്യാഴാഴ്ച ദിവസം ആയതിനാൽ അന്നേദിവസം മലയാളം പഠിപ്പിക്കുന്നതിനായി പിരീഡുകൾ അനുവദിച്ചിരുന്നില്ല.ഐടി പിരീഡ് ടീച്ചറിൽ നിന്ന് വാങ്ങി കുട്ടികൾക്ക് നോട്ടും പ്രധാനപ്പെട്ട ചോദ്യങ്ങളും പറഞ്ഞു പഠിപ്പിച്ചു.

7/7/23 വെള്ളിയാഴ്ച ദിവസം ആയതിനാൽ ഇന്ന് രണ്ടാം പിരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി ടൈംടേബിൾ പ്രകാരം അനുവദിച്ചിരുന്നത്.പാഠസൂത്രണ പ്രകാരം വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ചു.ഉച്ചയ്ക്ക് അധ്യാപക വിദ്യാർത്ഥികൾക്കൊപ്പം ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി. 3. 30 ഓടെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.

മൂന്നാം ആഴ്ച ഒരു മഴക്കാലം ആയിരുന്നു.എല്ലാ ദിവസങ്ങളിലും വിട്ടുവിട്ടുള്ള ശക്തമായ മഴയും കാറ്റും കുട്ടികളെയും ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളെയും സ്കൂളുകളിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടിച്ചു.


 

REFLECTIVE JOURNAL - 2ND WEEK


രണ്ടാമത്തെ ആഴ്ച ആരംഭിച്ചത് 26/6/23 നായിരുന്നു.ഈശ്വര പ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പിരീഡ് ആയിരുന്നു മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്. ഇന്ന് ലോകലഹരി വിരുദ്ധ ദിനം ആയതിനാൽ പ്രത്യേക അസംബ്ലി അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥന, ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിയെ കുറിച്ചുള്ള കവിത ആലാപനം, ലഹരിക്കെതിരെയുള്ള അറിയിപ്പുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നൃത്തം, പ്രബന്ധം അവതരിപ്പിക്കൽ എന്നിവ വിദ്യാർത്ഥികളെ കൊണ്ട് അവതരിപ്പിച്ചു. ഒപ്പം ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്ലക്കാടുകൾ നിർമ്മിക്കാനുള്ള മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളിലെ കുട്ടി





കളാണ് മത്സരത്തിൽ പങ്കെടുത്തത്.പാഠഭാഗം അംബിക ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി പൂർത്തിയാക്കി.

27/06/23 ഇന്ന് ചൊവ്വാഴ്ച ദിവസമായതിനാൽ ഒന്നാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.പി സുരേന്ദ്രന്റെ അമ്മമ്മ എന്ന ഓർമ്മക്കുറിപ്പിന്റെ ഭാഗങ്ങൾ ആണ് പാഠഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിച്ചത്.കുട്ടികളുടെ അനുഭവങ്ങളെ കൂട്ടിയിണക്കി കൊണ്ടുള്ള പഠന പ്രവർത്തനങ്ങൾ ആവേശത്തോടെ കുട്ടികൾ ചെയ്തു.ഉച്ചഭക്ഷണം വിളമ്പുന്നതിനായി മറ്റ് അധ്യാപക വിദ്യാർത്ഥികൾക്കൊപ്പം പോയി.സന്തോഷത്തോടെ കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി.

28/6/23,29/6/23  എന്നീ ദിവസങ്ങളിൽ ബക്രീദ് പ്രമാണിച്ചുള്ള അവധിയായിരുന്നു.
30/6/23 ഇന്ന് വെള്ളിയാഴ്ച ദിവസം ആയതിനാൽ രണ്ടാം പിരീഡ് ആണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.ക്ലാസ്സിൽ മേൽനോട്ടം നടത്താനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും. അംബിക ടീച്ചർ കൂടെയുണ്ടായിരുന്നു. ടീച്ചറിന്റെ സാന്നിധ്യത്തിൽ പാഠാസൂത്രണ പ്രകാരം പാഠഭാഗം പൂർത്തിയാക്കി.അന്നേദിവസം തന്നെ അമ്മമ്മ എന്ന പാഠഭാഗം. പൂർത്തിയാക്കുകയും ചെയ്തു.

1/7/23 ഇന്ന് ശനിയാഴ്ച ആണ്.28 ആം തീയതി യുള്ള അവധി പകരമായി അന്നേ ദിവസം ബുധനാഴ്ച ടൈംടേബിൾ പ്രകാരം ക്ലാസുകൾ നടന്നു..അന്നേദിവസം നാലാം പിരീഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരുന്നത്.ഇന്നത്തെ ദിവസം പുതിയ പാഠം ആരംഭിച്ചത്.ഇ വി കൃഷ്ണപിള്ളയുടെ വഴിയാത്ര എന്ന ലേഖനമാണ് അന്നേദിവസം പഠിപ്പിച്ചത്.

Thursday, 6 July 2023

 

REFLECTIVE JOURNAL - 1ST WEEK


ബി.എഡ് പഠനത്തിൻ്റെ ഭാഗമായി നടന്ന രണ്ടാം ഘട്ടടീച്ചിംഗ് പ്രാക്ടീസിന് ബി.എൻ വി ഗേൾസ് ഹയർസ്സെക്കന്റണ്ടറി സ്കൂൾ ആണ്  എനിക്ക് ലഭിച്ചത്. ജൂൺ 19 മുതൽ ജൂലായ് 31 വരെയാണ് രണ്ടാം ഘട്ടം. ജൂൺ 19 മുതൽ ജൂൺ 23 വരെയാണ് പ്രാക്ടീസിൻ്റെ ആദ്യ ആഴ്ച്ച.ആദ്യ ദിനം തന്നെ എച്ച് എമ്മിനെ കണ്ട് കോളേജിൽ നിന്നുള്ള കത്ത് നൽകി സ്കൂളിൽ ഡ്യൂട്ടിക്ക് കയറി.എട്ടാം ക്ലാസിലെ എ ഡിവിഷനാണ് എനിക്കു ലഭിച്ചത്.മലയാള അധ്യാപികയായ അംബിക ടീച്ചറിന്റെ  നേതൃത്വത്തിലാണ് എന്റെ അധ്യാപക പരിശീലനം ആരംഭിച്ചത്. ആദ്യദിനം കുട്ടികളെ പരിചയപ്പെട്ടു. ജൂൺ 19 വായനാദിനമായതിനാൽ അന്നു 
അസ്ലംബി സംഘടിപ്പിച്ചിരുന്നു.


ഉച്ചഭക്ഷണം വിളമ്പുന്നതിനായി അധ്യാപക വിദ്യാർത്ഥികൾക്കൊപ്പം പോയി. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ചു.

20/06/23 ഇന്ന് ഒന്നാം പീരിഡായിരുന്നു. ഇന്നു മുതൽ ക്ലാസ് എടുക്കാനായി ആരംഭിച്ചു. പി.സുരേന്ദ്രൻ എഴുതിയ 'അമ്മമ്മ ' എന്ന അനുഭവക്കുറിപ്പാണ്  പഠിപ്പിച്ചത്. അംബിക ടീച്ചറിന്റെ നേ
തൃത്വത്തിലായിരുന്നു ക്ലാസ് നടന്നത്. കുട്ടികൾ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു.

21/06/23 ഇന്ന് അന്താരാഷ്ട്ര യോഗ ദിനമായിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്കു ശേഷം പ്രിൻസിപ്പൾ ജാനു ടീച്ചർ യോഗാ ദിനത്തെ ക്കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി.അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യോഗ ദിനാചരണം നടന്നു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ചില യോഗാസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.




 അന്നേദിവസം മലയാളം പഠിപ്പിക്കാനായി
അനുവദിച്ചിരുന്ന പിരീഡ് നാലാമത്തെ ആയിരുന്നു.എല്ലാ ദിവസവും ക്ലാസിന്റെ നിയന്ത്രണത്തിനായി അംബിക ടീച്ചർ എത്തുമായിരുന്നു.അമ്മമ്മ എന്ന പാഠഭാഗത്തിന്റെ ഭാഗങ്ങളാണ് അന്നേ ദിവസവും പഠിപ്പിച്ചത്. 3.30 നുക്ലാസുകൾ അവസാനിപ്പിച്ച് അന്നേദിവസം എല്ലാവരും വീടുകളിലേക്ക് മടങ്ങി.

22/06/23 വ്യാഴാഴ്ച ദിവസമായതിനാൽ ടൈംടേബിൾ പ്രകാരം അന്നേദിവസം മലയാളം പിരീഡ് ഉണ്ടായിരുന്നില്ല.
23/06/23 വെള്ളിയാഴ്ച ദിവസം ആയതിനാൽ ഇന്ന് രണ്ടാം പിരീഡ് ആണ് മലയാളം പഠിപ്പിക്കുന്നതിനായി അനുവദിച്ചിരുന്നത്.അമ്മമ്മ എന്ന പാഠഭാഗം വ്യത്യസ്ത ടീച്ചിംഗ് ഏടുകൾ ഉപയോഗിച്ച് പഠിപ്പിച്ചു.കുട്ടികൾ പഠനപ്രവർത്തനങ്ങളും ഒപ്പം ഉത്സാഹത്തോടെ ചെയ്തു പൂർത്തിയാക്കി.

ആഴ്ചയിൽ ഓരോ ദിവസവും ഇടവിട്ട് ഉച്ച ഭക്ഷണം നൽകുന്നതിനുള്ള ഡ്യൂട്ടി ഞങ്ങൾക്കായിരുന്നു.



  വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.